Local news

വാഴപുഴയിൽ ക​മ്പി​വേ​ലി​യി​ല്‍ കു​ടു​ങ്ങി​യ പു​ലി​യെ മ​യ​ക്കു​വെ​ടി വ​യ്ക്കും

പാ​ല​ക്കാ​ട്: കൊ​ല്ല​ങ്കോ​ട് വാ​ഴ​പു​ഴ​യി​ല്‍ ക​മ്പി​വേ​ലി​യി​ല്‍ കു​ടു​ങ്ങി​യ പു​ലി​യെ മ​യ​ക്കു​വെ​ടി വയ്ക്കാൻ തീരുമാനം. പു​ലി​യു​ടെ ആ​രോ​ഗ്യ​നി​ല നിലവിൽ തൃ​പ്തി​ക​ര​മാ​ണ്. അ​ല്‍​പ​സ​മ​യ​ത്തി​ന​കം വെ​റ്റി​ന​റി സ​ര്‍​ജ​നും ആ​ര്‍​ ആ​ര്‍ ​ടി സം​ഘ​വും സ്ഥലത്തെത്തുന്നതായിരിക്കും. മാ​വി​ൻതോ​പ്പി​ലെ ക​മ്പി​വേ​ലി​യി​ല്‍ പു​ലി കു​ടു​ങ്ങി​യ കാ​ര്യം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത് ഇ​ന്ന് രാ​വി​ലെ​യാ​ണ്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. ക​മ്പി കു​ടു​ങ്ങിയിട്ടുള്ളത് പു​ലി​യു​ടെ വ​യ​റ്റി​ലും കാ​ലി​ലു​മാ​ണ്. മ​യ​ക്കു​വെ​ടി​വ​ച്ച ശേ​ഷം പു​ലി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ക്കുകയും ധോ​ണി ഫോ​റ​സ്റ്റ് ക്യാ​മ്പി​ലേ​ക്കോ മ​ണ്ണൂ​ത്തി വെ​റ്റി​ന​റി കോ​ള​ജി​ലേ​ക്കോ മാറ്റുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *