
വാഴക്കുളം : വിശ്വകർമ സർവീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയൻ വാഴക്കുളം മേഖലാ സമ്മേളനം നടത്തി. പരീക്കപീടികയിൽനിന്ന് ആരംഭിച്ച പ്രകടനം വാഴക്കുളം കല്ലൂർക്കാട് കവലയിൽ സമാപിച്ചു. പൊതുസമ്മേളനം ഉദ്ഘാടനം വിഎസ്എസ് കോട്ടയം ജില്ലാ പ്രസിഡന്റ് ബിനു പുള്ളുവേലിക്കൽ നിർവഹിച്ചു. സംഘാടകസമിതി കൺവീനർ മനോജ് കെ.പി. അധ്യക്ഷത വഹിച്ചു.
താലൂക്ക് യൂണിയൻ പ്രസിഡന്റ് സന്തോഷ് കെ.യു. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ജിഷാ മുരുകൻ, സിപിഎം മുൻ ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ, ബിജെപി മണ്ഡലം പ്രസിഡന്റ് ബിനുകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടക്കോട് തുടങ്ങിയവർ പങ്കെടുത്തു.