
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ കൂടി ചുമത്തി.
ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. “ഇന്ത്യൻ ഭരണകൂടം നിലവിൽ നേരിട്ടോ അല്ലാതെയോ റഷ്യൻ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി,” ട്രംപ് ഉത്തരവിൽ പറഞ്ഞു.
ഇതോടെ ഇന്ത്യക്കെതിരെ യുഎസ് ചുമത്തിയ അധിക തീരുവ 50 ശതമാനമായെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.