
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിന് അഞ്ചുവർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. കീഴാറൂർ മൈലച്ചൽ കൈതക്കുഴി വേക്കോട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അഭിജിത്തിനെ (ചിക്കു -25) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്.
പിഴത്തുക കുട്ടിക്ക് നൽകണമെന്നും തുക ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മലയിൻകീഴ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.