Blog Crime

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ പീഡിപ്പിച്ചു : 17കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട മൂഴിയാറില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കോന്നിയില്‍ ബാലികാസദനത്തില്‍ പഠിക്കുന്ന 9,12, 13 വയസ്സുള്ള മൂന്ന് സഹോദരിമാരെയാണ് പീഡനത്തിന് ഇരയായത്. വേനലവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ബാലികാസദനത്തില്‍ കൗണ്‍സിലിങ്ങിനിടെയാണ് മൂത്തപെണ്‍കുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. അധികൃതര്‍ ഈ വിവരം സി.ഡബ്ല്യൂ.സിയെ അറിയിക്കുകയും അവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. 17കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറയുന്നു. സംഭവ സമയം പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു. അറസ്റ്റ് Read More…

Crime

സമൂഹ മാധ്യമത്തിലൂടെ നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശം ; യുട്യൂബർ ‘ആറാട്ടണ്ണൻ’ അറസ്റ്റിൽ

കൊച്ചി: ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. നടി ഉഷ ഹസീനയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നടിമാരെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകൾ മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. മുന്‍പും സാമൂഹികമാധ്യമങ്ങളിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അമ്മ സംഘനടയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി സിനിമാ നടിമാർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. Read More…

National news News

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു : ഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ (85) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ വസതിയിൽ ആയിരുന്നു അന്ത്യം. Former ISRO Chairman K. Kasturirangan Passes Away ഒൻപതുവർഷം ഐഎസ്ആർഒ ചെയർമാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയിൽനിന്നും വിരമിച്ചു. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. രാജ്യം പദ്മവിഭൂഷൻ പുരസ്കാരം നൽകി ആദരിച്ച ശാസ്ത്രജ്ഞൻ.

kerala news

ചൂട് കൂടുന്നു, മഴയ്ക്കിടയിലും താപനില ഉയർന്നുതന്നെ; ഇടുക്കിയിൽ യുവി ഇൻഡക്സ് പതിനൊന്നിലെത്തി

തിരുവനന്തപുരം ∙ വേനൽ മഴ തകർത്ത് പെയ്ത്തിട്ടും സംസ്ഥാനത്തെ താപനില മാറ്റമില്ലാതെ തുടരുന്നു. ചൂടിനു പുറമെ അന്തരീക്ഷത്തിലെ യുവി വികരണ തോതും ഉയർന്നു നിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കിയിൽ രേഖപ്പെടുത്തിയ ഉയർന്ന സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് 11 ആണ്.kerala Heatwave Intensifies കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ യുവി ഇന്‍ഡക്സ് 9 പോയന്റിലെത്തി. പാലക്കാട് 8 തീവ്രതയിലാണ് അൾട്രാവയലറ്റ് സൂചിക ആണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യുവി Read More…

Local news

രാമചന്ദ്രൻ അനുശോചന യോഗം ഇന്ന്

കൊച്ചി : ജന്മു-കാശ്മീരിലെ പഹൽഗാമിൽ പാക് ഭീകരരാൽ കൊല ചെയ്യപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ അനുശോചന യോഗം ശവസംസ്കാരച്ചടങ്ങിനു ശേഷം ഇന്ന് )ഉച്ചക്ക് 12 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. ഇടപ്പള്ളി പൗരാവലി സംഘടിപ്പിക്കുന്ന അനുശോചന യോഗത്തിൽ കൊച്ചി മേയർ അഡ്വ. അനിൽകുമാർ, ഉമാ തോമസ് എം.എൽ.എ.,ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കാൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് ഇടപ്പള്ളി പൗരാവലി സെക്രട്ടറി കെ.എസ്. സുരേഷ്കുമാർ അറിയിച്ചു.

Blog

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്; ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം : അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ എത്തി

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന്. ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടക്കുകയാണ്. പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം നടത്തും. ഭീകരർ രാമചന്ദ്രനെ വെടിവച്ച് കൊന്നത് മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ്. ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് യാത്രപോയ രാമചന്ദ്രന്‍ മകളുടെ മുന്നിൽ വെച്ചാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെയും ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിട്ടു. പഹൽ​ഗാം സന്ദർശനത്തിനിടെ വെടിയൊച്ച കേട്ട് ഞങ്ങൾ ഓടിരക്ഷപ്പെടുന്നതിനിടെയാണ് Read More…