Local news

പെരിയാർ മത്സ്യക്കുരുതി പ്രദേശങ്ങൾ കർഷകമോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു:

കൊച്ചി – കടമകുടി പഞ്ചായത്തിലെ കടമക്കുടി.കോതാട്: പിഴല.മൂലംപിളളി എന്നീ ഭാഗങ്ങളീൽ കർഷകർക്ക് ലക്ഷകണക്ക് രൂപയുടെ നാശ നഷ്ടം സംഭവിക്കുകയും മുഴുവൻ മത്സ്യവും നശിച്ചു പോവുകയും ചെയ്ത പ്രദേശങ്ങൾ കർഷകമോർച്ച എറണാകുളം ജില്ലാ നേതാക്കൾ സന്ദർശിച്ചു.കോതാട് മേഖലയിലെ മാളിയേക്കൽ ഫിഷ് ഫാമിൽ 35 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിരിക്കുന്നത് എന്ന് ഫാം ഉടമകളായ ഡാനിഷും:സ്റ്റാലിനും പറയുന്നു:ഈ ഫാമുകൾ നിലവിൽ ബാങ്കുകളിൽ നിന്നു വലിയ തുക വായ്പ എടുത്താണ് നടത്തി പോരുന്നത്: ഇവർക്ക് ഉണ്ടായ ഭീമമായ ഈ നഷട്ടത്തിന്
എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാർ കർഷകർക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന്
കർഷകമോർച്ച ജില്ല നേതൃത്വം ആവശ്യപ്പെട്ടു:

അല്ലാത്ത പക്ഷം ശക്തമായ പ്രഷോഭ പരിപാടിയുമായി മുന്നോട്ടു പോകാൻ
കർഷകമോർച്ച ജില്ല കമ്മറ്റി തീരുമാനിച്ചു ബി ജെ പി ജില്ലാ സെക്രട്ടറി ആർ. സജികുമാർ കർഷക മോർച്ച ജില്ലാ പ്രസിഡൻറ് മനോജ് ഇഞ്ചൂർ :ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ വേണുഗോപാൽ: ജില്ലാ ഭാരവാഹികളായ കെ.പി കൃഷ്ണദാസ്: കെ.ആർ ജയപ്രസാദ്:മുരളി കുമ്പളം:അജയൻ തേവയക്കൽ: അഡ്വ:രൂപേക്ഷ്:എം എസ് തമ്പി :എബിൻ രാജ്:എം തങ്കരാജ്: ആർ:ചന്ദ്രശേഖരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *