കൊച്ചി: മത്സ്യ തൊഴിലാളിയുടെ മൃതദേഹം പുതുവൈപ്പ് ബീച്ചിന് സമീപമുള്ള വെള്ളക്കെട്ടില്‍ നിന്ന് കണ്ടെത്തി. മരിച്ചത് കുടിയ്ക്കല് ഹൗസില്‍ ദിലീപ്(51) ആണ്. വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത് രാവിലെ മീന്‍പിടിക്കാന്‍ പോയ തൊഴിലാളികളാണ്. ദിലീപ് വെള്ളിയാഴ്ച രാത്രിയില്‍ വീട്ടിൽ നിന്നിറങ്ങിയത് മീന്‍ പിടിക്കാനെന്ന് പറഞ്ഞാണ്. പ്രാഥമിക നിഗമനം വെള്ളക്കെട്ടിലേയ്ക്ക് അബദ്ധത്തിൽ വീണതാകാമെന്നാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം സംസ്കരിക്കുന്നതായിരിക്കും.