Health Local news

വിതരണക്കാർ ശസ്ത്രക്രിയ ഉപകരണം നൽകുന്നില്ല; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഹൃദ്രോഗ ശസ്ത്രക്രിയകൾ മുടങ്ങി

കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ നടക്കുന്നില്ല.
ശസ്ത്രക്രിയകൾ കഴിഞ്ഞ ഒരുമാസമായി നടക്കുന്നില്ല. കോടികൾ കുടിശ്ശിക വന്നതോടെ വിതരണക്കാർ സ്റ്റന്റ് ഉൾപ്പെടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ നൽകുന്നത് നിർത്തിവെച്ചതാണ് കാരണം.
കോഴിക്കോട് ബീച്ചാശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തിക്കുന്നുണ്ട് എന്നാൽ ചുരുക്കം ആൻജിയോഗ്രാമല്ലാതെ മറ്റൊന്നും ഇപ്പോൾ നടക്കുന്നില്ല. അവസാനമായി കഴിഞ്ഞ മാസമാണ് ആശുപത്രിയിലെ കാത്ത് ലാബിൽ ആൻജിയോ പ്ലാസ്റ്റി നടന്നത്. അതിന് ശേഷം ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ ഉൾപ്പെടെ ഹൃദ്രോഗത്തിന്റെ ഭാഗമായുള്ള യാതൊരു ശസ്ത്രക്രിയകളും നടത്തുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *