നടന്‍ കലാഭവന്‍ നവാസ്(51) അന്തരിച്ചു. നടനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന
സിനിമാ ഷൂട്ടിംഗിനു ശേഷം ഹോട്ടല്‍ മുറിയില്‍ തിരികെ എത്തിയതായിരുന്നു നവാസ്.
സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ നവാസ് അവതരിപ്പിച്ചിട്ടുണ്ട്. രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്.