പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട മൂഴിയാറില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കോന്നിയില്‍ ബാലികാസദനത്തില്‍ പഠിക്കുന്ന 9,12, 13 വയസ്സുള്ള മൂന്ന് സഹോദരിമാരെയാണ് പീഡനത്തിന് ഇരയായത്.

വേനലവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്.

ബാലികാസദനത്തില്‍ കൗണ്‍സിലിങ്ങിനിടെയാണ് മൂത്തപെണ്‍കുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. അധികൃതര്‍ ഈ വിവരം സി.ഡബ്ല്യൂ.സിയെ അറിയിക്കുകയും അവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. 17കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറയുന്നു. സംഭവ സമയം പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു.

അറസ്റ്റ് ചെയ്തതിന് ശേഷം 17-കാരനെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *