
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞു. ഇതോടെ വില 9375 രൂപയിലെത്തി. പവന് 560 രൂപ കുറഞ്ഞ് 75000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്.
ഇന്നലെ ഗ്രാമിന് 9445 രൂപയും പവന് 75560 രൂപയുമായിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.