
Pedestrians and motorists navigate through rain and flood after a sudden downpour in Manila City on May 26, 2023 hours before the arrival of super typhoon Mawar. Jonathan Cellona, ABS-CBN News
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിന് പുറമെ ഇടുക്കിയിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും. നാളെയോടെ ശക്തമായ മഴ ശമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.