
ഓപ്പറേഷൻ സിന്ദൂരിനെ ചെസ്സ കളിയോട് ഉപമിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ശത്രുവിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നും അവരുടെ നീക്കത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്നും അറിയില്ലായിരുന്നു.
ഒരുവശത്ത് അവരെ നിരീക്ഷിക്കുകയും മറ്റൊരു വശത്ത് ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറ്റെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മദ്രാസ് ഐഐടിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയത്.
ഇരുപക്ഷവും പ്രവചനാതീതമായ നീക്കങ്ങൾ നടത്തിയ ഒരു ‘ഗ്രേ സോൺ’ ദൗത്യമാണിതെന്നും പാകിസ്ഥാനെതിരെ ഇന്ത്യൻ സേനയ്ക്ക് കാര്യമായ പ്രവർത്തന വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഓപ്പറേഷൻ സിന്ദൂർ സാധാരണ ദൗത്യങ്ങളിൽ വ്യത്യ്സ്തമായിരുന്നു. കൂടാതെ ഓപ്പറേഷൻ സിന്ദൂരിനായി രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഏപ്രിൽ 22 ന് പഹൽഗാമിൽ വിനോദസഞ്ചാരികൾ ആക്രമിക്കപ്പെട്ട സംഭവം രാജ്യത്തെ മുഴുവൻ നടുക്കി. ഏപ്രിൽ 23 ന് ഞങ്ങൾ ഒരു യോഗം ചേർന്നു. ആ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തിരുന്നു.