
സഹോദരീ-സഹോദര ബന്ധത്തിന്റെ സ്നേഹവും വാത്സല്യവും ആഘോഷിക്കുന്ന രാഖി ദിനത്തിൽ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി വദ്രയും.
സഹോദരി പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങൾക്ക് രാഖി ആശംസകൾ അറിയിച്ചു.
“സഹോദരീ-സഹോദരന്മാർ തമ്മിലുള്ള സ്നേഹവും വാത്സല്യവും കൂടുതൽ ആഴത്തിലാകട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” രാഹുൽ ഹിന്ദിയിൽ കുറിച്ചു.