Local news

കെ ​എ​സ് ​ആര്‍ ​ടി​ സി ബ​സി​ന്‍റെ പി​ന്‍​ഭാ​ഗം സ്‌​കൂ​ട്ട​റി​ല്‍ ത​ട്ടി അ​ഭി​ഭാ​ഷ​ക മ​രണപ്പെട്ടു

കെ ​എ​സ് ​ആര്‍ ​ടി​ സി ബ​സി​ന്‍റെ പി​ന്‍​ഭാ​ഗം സ്‌​കൂ​ട്ട​റി​ല്‍ ത​ട്ടി അ​ഭി​ഭാ​ഷ​ക മ​രണപ്പെട്ടു.

K surendran
kerala news Politics

സജിയുടെ കടന്നു വരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആവട്ടെ: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് രൂപികരിച്ച ശേഷം കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ സന്ദർശിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സജി മഞ്ഞക്കടമ്പിലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സജിയുടെ NDA യിലേക്കുള്ള കടന്നുവരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്നും കെ Read More…

kerala news Local news

ബസും കാറും കൂട്ടിയിടിച്ചു 3പേർക്ക് പരുക്കേറ്റു.

പാലാ . സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ എറണാകുളം സ്വദേശികളായ പ്രിൻസ് ( 52), സന്തോഷ് ( 47) സനറ്റ് ജെൻസൺ ( 32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമീടിനും മധ്യേയായിരുന്നു അപകടം. ​ഗ്ലാസ് വർക്ക് ജീവനക്കാരായ എറണാകുളം സ്വദേശികൾ ജോലി സൈറ്റ് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.

kerala news

റ​ബ​ര്‍ വി​ല​യി​ൽ ഇ​ടി​വ്; കർഷകർ ആശങ്കയിൽ

കോ​ട്ട​യം: ടാ​പ്പിം​ഗ് പു​നഃ​രാ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴേ​ക്കും റ​ബ​ര്‍ വി​ല ഇ​ടി​ഞ്ഞു​തു​ട​ങ്ങി. ആ​ര്‍​എ​സ്എ​സ് നാ​ല് ഗ്രേ​ഡ് 180.50, ഗ്രേ​ഡ് അ​ഞ്ച് 177.50 നി​ര​ക്കി​ലേ​ക്കാ​ണു വി​ല താ​ഴ്ന്ന​ത്. ഒ​റ്റ​പ്പെ​ട്ട വേ​ന​ല്‍​മ​ഴ ല​ഭി​ച്ചെ​ങ്കി​ലും ക​ന​ത്ത ചൂ​ടി​ല്‍ ഉ​ത്പാ​ദ​നം കു​റ​വാ​ണ്. ലാ​റ്റ​ക്സ് തോ​ത് കു​റ​വാ​യ​തി​നാ​ല്‍ ഷീ​റ്റ് ഉ​ത്പാ​ദ​നം തു​ട​ങ്ങി​യി​ട്ടു​മി​ല്ല. ഏ​റെ ക​ര്‍​ഷ​ക​രും ച​ണ്ടി​പ്പാ​ല്‍ വി​ല്‍​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​കവ​ര്‍​ഷം റ​ബ​ര്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ 30 ശ​ത​മാ​നം കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. റ​ബ​ര്‍ ബോ​ര്‍​ഡ് ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ച് എ​ല്ലാ മാ​സ​വും ശ​രാ​ശ​രി അ​ര ല​ക്ഷം ട​ണ്‍​വീ​തം ഉ​ത്പാ​ദ​ന​ക്ക​ണ​ക്ക് പു​റ​ത്തു​വി​ടു​ന്നു. Read More…

kerala news Local news News

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ എം. രാജയുടെ (38) ഹൃദയം ആലപ്പുഴ സ്വദേശിയായ 26 വയസുള്ള യുവാവിനാണ് മാറ്റിവച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോമയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതിരുന്ന യുവാവിനാണ് ഇത് സഹായകമായത്. ഇന്ന് അതിരാവിലെ ആരംഭിച്ച ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രാവിലെ 10 മണിയോടെ പൂര്‍ത്തിയായി. കരള്‍, 2 വൃക്കകള്‍ എന്നിവയും ദാനം Read More…

kerala news Local news News Politics

ക്രിസ്തീയ സമൂഹം രാഷ്ട്രീയ നേതൃത്വമായോ ഭരണ നേതൃത്വമായോ ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്നും, സഭ വിശ്വാസികളെ സംരക്ഷിക്കണമെന്നും കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് പറഞ്ഞു.

കുറവിലങ്ങാട് : രാഷ്ട്രീയ നേതൃത്വമായോ ഭരണ നേതൃത്വമായോ ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്നും, സഭ വിശ്വാസികളെ സംരക്ഷിക്കണമെന്നും, മണിപ്പൂരിലെ മുന്നൂറോളം ക്രിസ്ത്യൻ സ്ഥാപനങ്ങൾ നശിപ്പിക്കുകയും, ഇന്ത്യയിൽ പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ അക്രമം ഉണ്ടായതും പരിഗണിച്ച് വേണം ക്രിസ്ത്യൻ സഭ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും പകലോമറ്റം കണിയാരകത്ത് കുടുംബയോഗം രക്ഷാധികാരിയും, കെ.പി.സി.സി അംഗവുമായ അഡ്വ. റ്റി ജോസഫ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ സന്ദർശിച്ച് അഭിപ്രായം Read More…

kerala news Local news News Politics

കഴിഞ്ഞ അഞ്ച് വർഷവും പിന്തുണയ്ച്ചു. ഇനിയും രാഹുൽ ഗാന്ധിയേയും ഇൻഡ്യാ മുന്നണിയേയും പിന്തുണയ്ക്കും -ചാഴികാടൻ:കോട്ടയത്ത് രാഹുൽ നിഷ്പക്ഷനാവണം-പ്രൊഫ. ലോപ്പസ് മാത്യു

കോട്ടയം: പാർലമെൻറിൽ കഴിഞ്ഞ അഞ്ചു വർഷവും രാഗുൽ ഗാന്ധിക്കും മുന്നണിക്കും നൽകി വന്ന പിന്തുണ തുടർന്നും ഉറപ്പു നൽകിയ തോമസ് ചാഴികാടനെതിരെ പ്രസംഗിക്കുവാൻ കോട്ടയത്ത് എത്തുന്ന രാഗുൽ ഗാന്ധി നിഷ്പക്ഷനായി മടങ്ങുകയാണ് വേണ്ടതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു പറഞ്ഞു.കഴിഞ്ഞ അഞ്ച് വർഷവും പാർലമെൻ്റിൽ യു.പി.എ യ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് മുന്നണിക്കും ഇപ്പോൾ ഇൻഡ്യാ മുന്നണിക്കും വേണ്ടി എപ്പോഴും ഉറച്ച നിലപാടുള്ള കേരള കോൺ (എം) നേതാവ് തോമസ് ചാഴികാടനെതിരെ നിലപാടില്ലാത്ത ഒരു സ്വതന്ത്ര Read More…

kerala news Local news News Politics

യു.ഡി.എഫിന് ആവേശം പകരാൻ ഇന്ന് രാ​ഹു​ല്‍ ഗാന്ധി ​കോ​ട്ട​യ​ത്ത്

കോ​ട്ട​യം: യു.ഡി.എഫിന് ആ​വേ​ശം പ​ക​ര്‍ന്ന്​ ​രാഹുൽ ഗാന്ധി ഇന്ന് തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തിനായി കോ​ട്ട​യ​ത്ത്. വൈ​കു​ന്നേ​രം നാ​ലി​നാണ് പരിപാടി.  തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​ന​ത്തു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ അദ്ദേഹം പ്ര​സം​ഗി​ക്കും. വേദിയിൽ കോ​ട്ട​യ​ത്തെ യു.​ഡി​.എ​ഫ്. സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, മാ​വേ​ലി​ക്ക​ര സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, പ​ത്ത​നം​തി​ട്ട സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​രെ​ക്കൂ​ടാ​തെ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​ജെ. ജോ​സ​ഫ്, എം.​എം. ഹ​സ​ൻ‌ തു​ട​ങ്ങി​യ നേ​താ​ക്ക​ളും ഉണ്ടായിരിക്കും.