കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; നിരീക്ഷണം ശക്തമാക്കിയതായി എം.എല്‍.എ

കോതമംഗലം: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി അവിടെയും രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റാഫ്, എസ്.എഫ്.പി.എഫ് ടീം, റേഞ്ച് സ്‌പെഷല്‍ ടീം എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് മുഴുവന്‍ സമയ പട്രോളിംഗ് നടത്തിവരുന്നു. തുടര്‍ നടപടികള്‍ക്കായി എന്‍.ടി.സിയുടെ മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള കമ്മിറ്റി രൂപീകരിച്ചതായും കൂട് […]

ജീവിതമാണ് ലഹരി; 21 കിലോമീറ്റർ മാരത്തോണിൽ സ്റ്റാറായി കൊച്ചി സിറ്റി കമ്മീഷ്ണർ പുട്ട വിമലാദിത്യ

കൊച്ചി: എല്ലാ മനുഷ്യരും ശരീരത്തിനും മനസിനും ഉന്മേഷം ലഭിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് നല്ലതാണെന്ന് കൊച്ചി സിറ്റി കമ്മീഷ്ണർ പുട്ട വിമലാദിത്യ. ജീവിതകാലം മുഴുവൻ ഏതെങ്കിലുമൊരു കായിക വിനോദം പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ 21 കിലോമീറ്റർ വിഭാഗത്തിൽ പങ്കെടുത്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ പോലീസിന് എപ്പോഴും താൽപര്യമുണ്ട്. ലഹരിക്കെതിരെ പോരാട്ടം നടക്കുന്ന സമയമാണിത്. ഡ്രഗ്ഗ് ഉപേക്ഷിക്കാൻ സമൂഹത്തെ പ്രേരിപ്പിച്ചും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിച്ചുമാണ് […]

കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറിനെതിരെ ക്രൂര ആക്രമണം; സംഭവം മലിനജലം റോഡിലൊഴുക്കിയത് ചെയ്തതിനെ തുടര്‍ന്ന്, ടാങ്കര്‍ ലോറി ഡ്രൈവറടക്കം രണ്ടുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസില്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പാലാരിവട്ടം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി 10.15 ഓടെയാണ് കേസിനാസ്പദമായ സംഭവം. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദര്‍ശിച്ച് പുറത്തിറങ്ങിയ ട്രാന്‍സ്ജെന്‍ഡറായ ഏയ്ഞ്ചലിനെ അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ടാങ്കര്‍ ലോറിയില്‍ മലിനജലം റോഡിലേക്ക് ഒഴുക്കുന്നത് ശ്രദ്ധയില്‍ പെട്ട ഏയ്ഞ്ചല്‍ […]

ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കും താൽക്കാലിക നിയമനം

ജില്ലാ -നാഷണൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ , 17, 18,19 തീയതികളിൽ അഭിമുഖം നടക്കും. നിയമനം നടക്കുന്ന തസ്തികകൾ താഴെ മൾട്ടിപ്പർപ്പസ് വർക്കർ (ആയുർകർമ) എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പഞ്ചകർമ യൂണിറ്റിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. വേതനം 10,500. പ്രായപരിധി […]

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Rain

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്തു ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ ചാര്‍ജ് വര്‍ധിക്കും?; 25 ശതമാനം വരെ കൂട്ടാന്‍ നീക്കം

phone

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.