കോട്ടയം: ടാപ്പിംഗ് പുനഃരാരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റബര്‍ വില ഇടിഞ്ഞുതുടങ്ങി. ആര്‍എസ്എസ് നാല് ഗ്രേഡ് 180.50, ഗ്രേഡ് അഞ്ച് 177.50 നിരക്കിലേക്കാണു വില താഴ്ന്നത്. ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചെങ്കിലും കനത്ത ചൂടില്‍ ഉത്പാദനം കുറവാണ്. ലാറ്റക്സ് തോത് കുറവായതിനാല്‍ ഷീറ്റ് ഉത്പാദനം തുടങ്ങിയിട്ടുമില്ല. ഏറെ കര്‍ഷകരും ചണ്ടിപ്പാല് വില്‍ക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം റബര്‍ ഉത്പാദനത്തില്‍ 30 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. റബര്‍ ബോര്‍ഡ് ഇക്കാര്യം മറച്ചുവച്ച് എല്ലാ മാസവും ശരാശരി അര ലക്ഷം ടണ്‍വീതം ഉത്പാദനക്കണക്ക് പുറത്തുവിടുന്നു. Read More…