Blog

ശൈലജ ടീച്ചറിനും മന്ത്രി കെ. രാധാകൃഷ്ണനും ലോക്‌സഭ സീറ്റ്; മുഖ്യമന്ത്രിയുടെ തന്ത്രമെന്ന് ഷോണ്‍ ജോര്‍ജ്

എറണാകുളം: കെകെ ശൈലജ ടീച്ചറിനും മന്ത്രി കെ. രാധാകൃഷ്ണനും സിപിഐഎം ലോക്‌സഭ സീറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്നും മുഖ്യമന്ത്രിയുടെ തന്ത്രമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഡ്വ. ഷോണ്‍ ജോര്‍ജ് മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷമായി പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും സ്വീകാര്യരായ ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയിരുന്ന രണ്ടു പേരാണെന്നും ഇരുവരെയും ലോക്‌സഭാ സീറ്റ് നല്‍കി ഡല്‍ഹിയിലേക്ക് അയക്കുന്നതിലൂടെ മുഖ്യമന്ത്രി കസേര വീണ്ടും ഉറപ്പാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. Read More…