നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ വെളിപ്പെടുത്തിക്കൊണ്ടുള്ള ടീസർ പുറത്ത്. അശ്വത്ഥാമാവായാണ് ബിഗ് ബി ചിത്രത്തിൽ എത്തുന്നത്. റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെയാണ് നിർമ്മാതാക്കൾ ടീസർ പുറത്തിറക്കിയത്.ടീസറില്‍ ബച്ചൻ്റെ തന്റെ പൂർണ്ണ രൂപം വെളിപ്പെടുത്തുന്നുണ്ട്. ദ്വാപര യുഗം മുതല്‍ പത്താം അവതാരത്തിനായി കാത്തിരിക്കുന്ന, ദ്രോണാചാര്യന്റെ മകൻ അശ്വത്ഥാമാവാണ് ഞാന്‍’ എന്നാണ് ടീസറില്‍ ബച്ചൻ്റെ കഥാപാത്രം ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടി പറയുന്നത്. Read More…