kerala news Local news News

തൃശൂർപൂരത്തിന് പരിസമാപ്തിയായി; പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു 

തൃശൂർപൂരത്തിന് പരിസമാപ്ത കുറിച്ചുകൊണ്ട് പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്നാണ് ഉപചാരം ചൊല്ലിയത്. 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാർ എഴുന്നെള്ളിപ്പ് തുടങ്ങിയത്. മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന എന്നു വാക്ക് നൽകി ഉപചാരം ചൊല്ലുന്ന ചടങ്ങ് നടന്നു. തുമ്പി ഉയർത്തി ആനകൾ പരസ്പരം അഭിവാദ്യം ചെയ്തു. Read More…

kerala news Local news News

തൃശൂർ പൂരം വെടിക്കെട്ടിലുണ്ടായ പ്രതിസന്ധിയിൽ പരിശോധന നടത്തുമെന്ന് കെ.രാജൻ

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിൽ സംഭവിച്ച പ്രതിസന്ധിയിൽ പരിശോധന സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.രാജൻ. പൊലീസിന് വീഴ്ച വന്നിട്ടുണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. പൂരത്തിനിടെയുണ്ടായ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും കെ രാജൻ പറഞ്ഞു.പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് സംഭവിച്ച തർക്കമാണ് തൃശൂർ പൂരത്തിൽ പ്രതിസന്ധി വരുത്തിവച്ചത്. പൂരം കാണാൻ വന്നവരെ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതിൽ പ്രതിഷേധിച്ച് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെക്കുകയായിരുന്നു. തുടർന്ന്, കലക്ടറും മന്ത്രിയുമായി നടത്തിയ ചർച്ച കഴിഞ്ഞാണ് വെടിക്കെട്ട് നടത്താൻ തീരുമാനമായത്. ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടാണ് Read More…

kerala news Local news News

ഇന്ന് പൂരങ്ങളുടെ പൂരം  

തൃ​ശൂ​ര്‍: ഒ​രു വ​ര്‍​ഷമായുള്ള സ്വപ്നങ്ങൾക്ക് വിരാമമിട്ട് ഇന്ന് തൃശ്ശൂർ പൂരം. ഇ​ന്ന് ആ​ന​ക​ള്‍​ക്കും മേ​ള​ങ്ങ​ള്‍​ക്കു​മൊ​പ്പം തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തും രാ​ജ​വീ​ഥി​യി​ലും പു​രു​ഷാ​രം നി​റ​യും. കൊ​ട്ടും​കു​ര​വ​യു​മാ​യി നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേറും. നാടും നഗരവും ക​ണ്ണ​ട​ച്ചാ​ലും മാ​യാ​ത്ത വ​ര്‍​ണ​ങ്ങ​ളു​ടെ, കാ​തി​ല്‍ കൊ​ട്ടി​ക്ക​യ​റു​ന്ന ച​ടു​ല​താ​ള​ങ്ങ​ളു​ടെ നി​റ​വി​ലേ​ക്കു കടന്നു കഴിഞ്ഞു. ഓരോ വർഷവും വേറിട്ട അനുഭവമാണ് തൃശ്ശൂർ പൂരം ജനങ്ങൾക്ക് സമർപ്പിക്കുന്നത്. കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാരും, താള വാദ്യ രംഗത്തെ കുലപതിമാരും, പ്രൗഢമായ കരിമരുന്നു പ്രയോഗവും, അണിനിരക്കുന്ന പൂരത്തിൽ ഏറ്റവും പ്രധാനമായുള്ളത്  കാണികളുടെ Read More…

kerala news Local news News

പൂര ലഹരിയിലേക്ക് തൃശൂര്‍; ഇന്ന് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂര വിളംബരം

തൃശ്ശൂര്‍: സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞതോടെ പൂര ലഹരിയിലേക്ക് കടന്ന് തൃശൂര്‍. ഇന്ന് പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക.  രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ ശ്രീമൂലസ്ഥാനത്ത് എത്തും.വടക്കുംനാഥനെ വണങ്ങി മാരാര്‍ ശംഖ് വിളിക്കുന്നതോടെ പൂര വിളംബരം. പിന്നീടുള്ള 36 മണിക്കൂര്‍ നാദ, മേള വര്‍ണ്ണ വിസ്മയങ്ങളുടെ വിസ്മയത്തിനാണ് തൃശൂര്‍ സാക്ഷിയാകുക.

kerala news Local news News

തൂശൂർ പൂരം; ആനയാഭരണങ്ങളുടെ ച​മ​യക്ക​ല​വ​റ തു​റ​ന്നു

തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറുമ്പോൾ ഇന്ന് ആനയാഭരണങ്ങളുടെ ചമയക്കലവറ തുറന്നു. വർണക്കുടകൾ, പീലിക്കണ്ണുകളുടെ ആലവട്ടങ്ങൾ, കാറ്റുപിടിക്കാത്ത വെൺചാമരങ്ങൾ തുടങ്ങി കരിവീരന്മാരുടെയും ഗജരാജന്മാരുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ആനയാഭരണങ്ങളുടെ രഹസ്യ ചമയപ്പുരയാണ് ഇന്ന് തുറന്നത്. കാഴ്ചക്കാരെ ഒരുപോലെ മോഹിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.

kerala news News

തൃ​ശൂ​ര്‍ പൂ​രം: ഇന്ന് സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ട്

തൃ​ശൂ​ര്‍: ഇ​ന്നു വ​ട​ക്കു​നാ​ഥ ക്ഷേ​ത്ര മൈ​താ​ന​ത്തു തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ടി​ന് തു​ട​ക്ക​മാ​കും. രാത്രി ഏഴിന് വെ​ടി​ക്കെ​ട്ടി​ന് ആ​ദ്യം തി​രി കൊ​ളു​ത്തുക തി​രു​വ​മ്പാ​ടി വി​ഭാ​ഗമാണ്. തു​ട​ര്‍​ന്ന് പാ​റ​മേ​ക്കാ​വി​ന്‍റെ വെ​ടി​ക്കെ​ട്ടും ആരംഭിക്കും. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ചു​മ​ത​ല മു​ണ്ട​ത്തി​ക്കോ​ട് സ്വ​ദേ​ശി പി.​എം. സ​തീ​ശി​നാ​ണ്. സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ടി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം 8.30 വ​രെ​യാ​ണ്. പ്ര​ധാ​ന വെ​ടി​ക്കെ​ട്ട് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ്. വെടിക്കെട്ട് പ​ക​ല്‍​പ്പൂ​ര​ത്തി​ന് ഉ​പ​ചാ​രം ചൊ​ല്ലി​പ്പി​രി​ഞ്ഞ ശേ​ഷ​വുമുണ്ടാകും. പൂരം വെള്ളിയാഴ്ച്ചയാണ്.