
ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്സിക്കായി കാത്തിരിക്കുമ്പോള്‍ അടുത്തെത്തിയ യുവാവ് തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ഒരു വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുഗ്രാമിലാണ് സംഭവം.
ഓഗസ്റ്റ് 2ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ജയ്പുരില്‍നിന്ന് മടങ്ങവെ രാജീവ് ചൗക്കിലെത്തിയ യുവതി അവിടെ നിന്ന് വീട്ടിലേക്കെത്താന്‍ ടാക്സി ബുക്ക് ചെയ്ത് കാത്തുനില്ക്കുകയായിരുന്നു. ഈ സമയത്താണ് ഒരാള്‍ യുവതിയുടെ അടുത്തേക്കെത്തുന്നത്.
”അയാള്‍ എനിക്കു ചുറ്റും നടന്നുകൊണ്ടിരുന്നു. എന്നെ നിരന്തരം തുറിച്ചുനോക്കുന്നുമുണ്ടായിരുന്നു. ആദ്യം ഞാന്‍ അത് അവഗണിച്ചു. പക്ഷേ, പിന്നീട് അയാള്‍ പാന്റിന്റെ സിബ്ബ് അഴിച്ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ എന്നെ നോക്കി അയാള്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി”, യുവതി പറഞ്ഞു.