Lok Sabha Elections.
News Politics

 കോട്ടയം ജില്ലയിൽ 11410 പേർ വീടുകളിൽ വോട്ട് ചെയ്തു

 കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 11410 പേർ വീടുകളിൽ വോട്ട് ചെയ്തു. ഏപ്രിൽ 22 വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 8791 പേരും ഭിന്നശേഷിക്കാരായ 2619 പേരുമാണ് വോട്ട് ചെയ്തത്. കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അവശ്യസർവീസിലെ തപാൽ ബാലറ്റ് വോട്ടെടുപ്പിൽ 307 പേർ വോട്ടു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *