2026 FIFA World Cup
International news

 2026 ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​മെ​ന്ന് ഫി​ഫ

വാ​ഷിം​ഗ്ട​ൺ ഡി​സി: 2026 ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന്യൂ​യോ​ർ​ക്കി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഫി​ഫ. യു​എ​സ്എ, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് അ​ടു​ത്ത ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ജൂ​ൺ 11 ന് ​മെ​ക്സി​ക്കോ സി​റ്റി​യി​ലെ ആ​സ്ടെ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തോ​ടെ മ​ത്സ​രം കി​ക്കോ​ഫ് ചെ​യ്യും.  അ​റ്റ്ലാ​ന്‍റ​യും ഡാ​ല​സും സെ​മി​ഫൈ​ന​ലി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മ്പോ​ൾ മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള മ​ത്സ​രം മി​യാ​മി​യി​ൽ ന​ട​ക്കും. ലോ​സ് ആ​ഞ്ച​ല​സ്, ക​ൻ​സാ​സ് സി​റ്റി, മി​യാ​മി, ബോ​സ്റ്റ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

Leave a Reply

Your email address will not be published. Required fields are marked *