Fire breaks out in perfume
National news

ഹിമാചലിലെ പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തം; ഒരു മരണം, 9 പേരെ കാണാനില്ല

ഹിമാചൽ പ്രദേശിലെ സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തം. അപകടത്തിൽ പരുക്കേറ്റ് ഒരു ജീവനക്കാരി മരിച്ചു. സംഭവത്തിൽ ആകെ 31 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഒൻപതുപേരെ കാണാനില്ല. എൻഡിആർഎഫ് സംഘമടക്കം ഫാക്ടറിയിൽ തിരച്ചിൽ നടത്തുകയാണ്. ഇന്നലെ ഉച്ചയോടെയാണ് പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *