കൊച്ചി: പെരുമ്പാവൂരിൽ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20 വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട് . ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിൽ വച്ച് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
കൊണ്ടോട്ടി ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അങ്കമാലിയിൽ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ ഡ്രൈവർക്കും സഹായിക്കും പരിക്കുണ്ട്. എല്ലാവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.