സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി കേന്ദ്ര സർക്കാരിനെ വീണ്ടും സമീപിച്ച് കേരളം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ഇത് സംബന്ധിച്ച് കത്തയച്ചു. സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം കൊടുക്കണം. പദ്ധതി കേരള ജനതയുടെ അഭിലാഷമെന്നും കത്തിൽ പരാമര്ശിക്കുന്നു. കെ വി തൊമാസാണ് കത്തയച്ചത്. വന്ദേ ഭാരത്തിന് കിട്ടിയ സ്വീകാര്യത കെ റെയിൽ ആവശ്യത്തിന് തെളിവെന്നും കെ വി തോമസ് വ്യക്തമാക്കി.
കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെയെന്ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്‍റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രൊയുടെ കാര്യത്തില്‍ കേന്ദ്ര അനുമതി ഉടൻ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.