ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കും എന്ന പ്രചരണങ്ങൾ തള്ളി നടൻ സിദ്ദിഖ്. ഒരിക്കലും രാഷ്ട്രീയത്തിലേയ്ക്ക് ഇല്ല. മത്സരിക്കണം എന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല എന്ന് സിദ്ദിഖ് പറഞ്ഞു.
നിലവിൽ സിനിമാ മേഖലയിൽ തൃപ്തനാണ്. രാഷ്ട്രീയത്തിൽ വരാൻ ഒരിക്കലും തീരുമാനിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ഇത്തരത്തിലുള്ള ഒരു ചർച്ചകളും നടന്നിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കാൻ കഴിവുള്ള ആളുകൾ കോണ്‍ഗ്രസിൽ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു.