കൊച്ചി: മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് മുൻ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ.എം.ഏബ്രഹാമും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചൊവ്വാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ഐസകും കിഫ്ബി ഉദ്യോഗസ്ഥരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു.
