സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 46,320 രൂപയായി. പത്തുരൂപയാണ് ഗ്രാമിന് കുറഞ്ഞത്. 5790 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. കഴിഞ്ഞ മാസം 18ന് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില വന്നിരുന്നു. അന്ന് സ്വർണവില 45,920 രൂപയായിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് വിപണിയിൽ കാണാൻ കഴിഞ്ഞത്. രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയിരുന്നത്.
Related Articles
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്
Posted on Author Web Editor
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ കൊല്ലം സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട് നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്നു സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു, ശക്തമായ കാറ്റും; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
Posted on Author Web admin
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നു.
യുവാക്കളെ റഷ്യയിലേയ്ക്ക് റിക്രൂട്ട് ചെയ്തത് അന്താരാഷ്ട്ര ബന്ധമുള്ള സംഘം
Posted on Author admin
അന്താരാഷ്ട്ര ബംധമുള്ള വൻ സംഘമാണ് കേരളത്തിലെ തീരദേശങ്ങൾ ലക്ഷ്യമിട്ട് യുവാക്കളെ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്തതെന്നു വിവരം.