പെരുമ്പാവൂര്‍ : കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കള്‍ മരിച്ചു.
പെരുമ്പാവൂര്‍ ഓടക്കാലിയിലുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രികരായ കോതമംഗലം കുത്തുകുഴി സ്വദേശി അജീഷ്, ഇയാളുടെ സുഹൃത്ത് ദീപു എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.