കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് കെ ബാബുവാണ് ഇത് സംബന്ധിച്ച് നിർണായക നിർദ്ദേശം നൽകിയത്. റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിനോട് ഹൈക്കോടതി പറഞ്ഞു. റിപ്പോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്താണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തിരുന്നു. നടിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകരുതെന്നും തനിക്ക് പകർപ്പ് നൽകണമെന്നുമായിരുന്നു ദിലീപ് ഉന്നയിച്ച ആവശ്യം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.
Related Articles
കള്ളവോട്ടിന് തടയിടാൻ രാജ്യത്തെ ഏറ്റവും വിപുലമായ ക്രമീകരണം ഒരുക്കിയിരിക്കുന്നത് കണ്ണൂരിൽ!
Posted on Author admin
കള്ളവോട്ടിന് തടയിടാൻ രാജ്യത്തെ ഏറ്റവും വിപുലമായ ക്രമീകരണം ഒരുക്കിയിരിക്കുന്നത് കണ്ണൂരിൽ!
കാലവർഷം മെയ് 19ഓടെ; ഇന്നും വേനൽമഴ ശക്തമാകാൻ സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം
Posted on Author Web Editor
ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും.
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ട്രാന്‍സ്പ്ലാന്റ് ഗെയിംസ്’ സുവനീര്‍ പ്രകാശനം ചെയ്തു
Posted on Author Web Editor
കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ സുവനീര്‍ പ്രകാശനം ചെയ്തു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചത്.അവയവ ദാനത്തിന് ഏറെ പ്രോത്സാഹനം നല്‍കുന്നതായിരുന്നു ഹാര്‍ട്ട് ഫൗണ്ടേഷന് സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് ഗെയിംസ് എന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് പറഞ്ഞു. ഇത്തരത്തിലുള്ള കായിക മത്സരങ്ങള്‍ അവയവദാതാക്കളിലും സ്വീകര്‍ത്താക്കളിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അവയവദാനത്തിലൂടെ പ്രതിഫലിക്കുന്നത് മനുഷ്യ സമൂഹത്തിന്റെ ദാനശീലവും സഹാനുഭൂതിയും അനുകമ്പയുമാണെന്നും ജസ്റ്റിസ് Read More…