എറണാകുളം: കെകെ ശൈലജ ടീച്ചറിനും മന്ത്രി കെ. രാധാകൃഷ്ണനും സിപിഐഎം ലോക്‌സഭ സീറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്നും മുഖ്യമന്ത്രിയുടെ തന്ത്രമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഡ്വ. ഷോണ്‍ ജോര്‍ജ് മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷമായി പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും സ്വീകാര്യരായ ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയിരുന്ന രണ്ടു പേരാണെന്നും ഇരുവരെയും ലോക്‌സഭാ സീറ്റ് നല്‍കി ഡല്‍ഹിയിലേക്ക് അയക്കുന്നതിലൂടെ മുഖ്യമന്ത്രി കസേര വീണ്ടും ഉറപ്പാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. ഷോണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ.
‘ഒരു വെടിക്ക് രണ്ട് പക്ഷി’
മുഖ്യമന്ത്രി രാജി വെക്കേണ്ടി വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയിരുന്ന രണ്ടു പേര്‍ 1) കെ.കെ. ശൈലജ ടീച്ചര്‍ 2) മന്ത്രി കെ.രാധാകൃഷ്ണന്‍ രണ്ട് പേരും പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും സ്വീകാര്യര്‍.
ഈ രണ്ടു പേരെയും വളരെ നൈസ് ആയിട്ട് അങ്ങ് ഒതുക്കി. രണ്ട് പേരെയും ലോകസഭ സ്ഥാനാര്‍ഥികളായി സി.പി.എം പ്രഖ്യാപിച്ചു.
ഇതിന്റെ പിറകില്‍ പിണറായി ആണെന്ന് വ്യക്തം.ജയിച്ചാല്‍ അവര്‍ എംപിമാരായി ഡല്‍ഹിക്ക് പൊക്കോളും, തോറ്റാല്‍ ലോകാസഭയിലേക്ക് ജയിക്കാന്‍ കഴിയാത്തവരെ എങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കും എന്ന ചോദ്യത്തില്‍ രണ്ടുപേരും ഔട്ട്.
വേണ്ടപെട്ടവന്‍ ഇന്‍ …. അന്യായ ബുദ്ധിയാ സഖാവേ …
അഡ്വ ഷോണ്‍ ജോര്‍ജ്