കൊച്ചി: സുഹൃത്തിന്റെ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. സുഹൃത്തിന്റെ അലമാരയിൽ സൂക്ഷിച്ച 79 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച ചെങ്ങമനാട് സ്വദേശി ആതിര എന്ന 26 കാരിയാണ് മരട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം സുഹൃത്തിന്റെ വീട്ടിലെത്തിയ ആതിര വീട്ടുകാർ കാണാതെ അലമാരയിൽ സൂക്ഷിച്ച സ്വർണം കൈക്കലാക്കിയ ശേഷം കടന്നുകളയുകയായിരുന്നു. രണ്ടുദിവസത്തിനു ശേഷമാണ് സ്വർണം നഷ്ടപ്പെട്ടകാര്യം വീട്ടുകാർ അറിയുന്നത്. സംശയം തോന്നിയ വീട്ടുകാർ പ്രതിയെ വിളിച്ചുചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചു. തുടർന്ന് പരാതിക്കാരി ആതിരയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. താൻ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ പ്രതി മോഷ്ടിച്ച ആഭരണങ്ങൾക്കു പകരം മുക്കുപണ്ടങ്ങൾ പരാതിക്കാരിയുടെ വീട്ടിൽ കൊണ്ടുപോയി ഇട്ടു. മുക്കുപണ്ടങ്ങൾ തിരിച്ചറിഞ്ഞ പരാതിക്കാരി മരട് പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സാമ്പത്തിക ബാധ്യതയാണ് കുറ്റം ചെയ്യാൻ ആതിരയെ പ്രേരിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Related Articles
മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ തീരുമാനം ശരിവെച്ച് ഹൈക്കോടതി
Posted on Author admin
എറണാകുളം മരട് കൊട്ടാരം ദേവീക്ഷേത്രം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി.
നഗരത്തിൽ ഒരോട്ട പ്രദക്ഷിണമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ വൈകീട്ട് തൃപ്പുണിത്തുറയിൽ തുറന്ന വാഹനത്തിൽ പര്യടനവും.
Posted on Author Web Editor
നഗരത്തിൽ ഒരോട്ട പ്രദക്ഷിണമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ വൈകീട്ട് തൃപ്പുണിത്തുറയിൽ തുറന്ന വാഹനത്തിൽ പര്യടനവും.
നവകേരള സ്ത്രീ സദസ്സ് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്നവകേരള സ്ത്രീ സദസ്സ് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്നവകേരള സ്ത്രീ സദസ്സ് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
Posted on Author admin
നവകേരള സ്ത്രീ സദസ്സ് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്നവകേരള സ്ത്രീ സദസ്സ് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്നവകേരള സ്ത്രീ സദസ്സ് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍