എറണാകുളം: ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആത്മയും സംയുക്തമായി ഫെബ്രുവരി 27ന് രാവിലെ 9 മുതൽ കലൂർ ഗോകുലം ഹോട്ടലിൽ സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിക്കും. ചടങ്ങിൽ ടി.ജെ. വിനോദ് എം എൽ എ അധ്യക്ഷത വഹിക്കും.
കാർഷികവിളകളുടെയും മൂല്യ വാർഷിത വിൽപ്പന്നങ്ങളുടെയും വ്യാപാര മേഖലയെ പരിചയപ്പെടുത്തുന്നതിനും വിപണനം നടത്തുന്നതിനുമാണ് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്.