Narendra modi
kerala news Politics

പ്രധാനമന്ത്രി തലസ്ഥാനത്തെത്തി; നിർണായക പ്രഖ്യാപനത്തിനായി വി.എസ്.എസ്.സിയിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനതപുരത്ത് എത്തി. തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രി വിമാനമിറങ്ങി. മോദിയെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ശംഖ്മുഖത്തെത്തിയിരിന്നു.

പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോയി. വി.എസ്.എസ്.സിയിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തെ സുപ്രധാന ​ദൗത്യമായ ​ഗ​ഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുകയും തുടർന്ന് അദ്ദേഹം ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *