അങ്കമാലി : മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ ശേഷം ഒരു വർഷത്തോളം ഒളിവിൽക്കഴിഞ്ഞ പ്രതി പിടിയിൽ. കോട്ടയം കടനാട് കാരമുള്ളിൽ ലിജു (53) നെയാണ് അങ്കമാലി പോലീസ് ഹൈദരാബാദിൽ നിന്ന് പിടികൂടിയത്.
അങ്കമാലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 392.17 ഗ്രാം മുക്കുപണ്ടം സ്വർണമാണെന്ന് കബളിപ്പിച്ച് 15,31400 രൂപ കൈപ്പറ്റുകയായിരുന്നു ആറ് തവണകളായാണ് ആഭരണങ്ങൾ പണയം വച്ചത്. തുടർന്ന് ഒളിവിൽപ്പോയ പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയായിരുന്നു.