തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക റോബോട്ടിക് സര്‍ജറി യൂണിറ്റ് സജ്ജമായി. റോബോട്ടിക് സര്‍ജറി യൂണിറ്റിന്റേയും കിംസ്ഹെല്‍ത്ത് സെന്റര്‍ ഫോര്‍ റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റിന്റേയും ഉദ്ഘാടനം ഡോ. ശശി തരൂര്‍ എം.പി നിര്‍വഹിച്ചു.
സര്‍ജിക്കല്‍ പ്രൊസീജിയറുകളില്‍ സമാനതകളില്ലാത്ത കൃത്യതയും സുരക്ഷിതത്വവും കൊണ്ടുവരുന്ന റോബോട്ടിക് സര്‍ജറി സാങ്കേതികവിദ്യ ആരോഗ്യരംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. അത്യാധുനിക ചികിത്സാരീതികള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്ന കിംസ്‌ഹെല്‍ത്തിന്റെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചികിത്സാരംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം ഏറ്റവും ആവശ്യവും സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ പര്യാപ്തവുമായ ഘട്ടത്തിലാണ് കിംസ്‌ഹെല്‍ത്ത് സെന്റര്‍ ഫോര്‍ റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള പറഞ്ഞു.