Vantara Project
Local news

 ‘വന്‍താര’ പദ്ധതി പ്രഖ്യാപിച് റിലയന്‍സ് ഫൌണ്ടേഷന്‍

കൊച്ചി : പരിക്കേറ്റതും പീഡിക്കപ്പെട്ടതും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളെ രക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും  ചികില്‍സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും  ലക്ഷ്യമിട്ടുള്ള  വന്‍താര (വനനക്ഷത്രം) പദ്ധതി സംയുക്തമായി പ്രഖ്യപിച് റിലയന്‍സ് ഇന്‍ഡസ്ട്രീസും റിലയന്‍സ് ഫൌണ്ടേഷനും. ഇന്ത്യയ്ക്കകത്തും വിദേശത്തും നിന്നുള്ള മൃഗങ്ങളെ ഒരു പോലെ സംരക്ഷിക്കുന്നതാണ് ഗുജറാത്തിലെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി കോംപ്ലക്‌സിന്റെ 3000 ഏക്കറോളം വരുന്ന ഹരിത ഇടനാഴിയില്‍ രൂപം നല്‍കിയിട്ടുള്ള പദ്ധതി. ആഗോളഅടിസ്ഥാനത്തില്‍ തന്നെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള  ശ്രമങ്ങളില്‍ സുപ്രധാന സംഭാവന നല്‍കുന്ന പദ്ധതിയായി വന്‍താര മാറുമെന്നാണ് കരുതുന്നത്. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും പ്രഗത്ഭ്യമുള്ള വിദഗ്ദരുടെ സഹായത്തോടെ പ്രവര്‍ത്തികമാക്കുന്ന പദ്ധതിയുടെ ഭാഗമായി 3000 ഏക്കറോളം വരുന്ന പദ്ധതിപ്രദേശത്തെ വനസമാനമായി മാറ്റിയിട്ടുണ്ട്. രക്ഷപ്പെടുത്തുന്ന മൃഗങ്ങളെ സ്വാഭാവികവും ഹരിതാഭവുമായ  ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കാന്‍ ഉതകുന്ന രീതിയിലാണ് പദ്ധതി പ്രദേശം വികസിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *