Chief Minister Pinarayi Vijayan
kerala news

വന്യജീവി ശല്യം തടയാൻ മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി രൂപീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: വന്യജീവി ശല്യം തടയാൻ മുഖ്യമന്ത്രി ചെയർമാനായി ഉന്നതതല സമിതി രൂപീക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വനംമന്ത്രി സമിതിയുടെ വൈസ് ചെയർമാൻ ആകും. വകുപ്പുകളുടെ ഏകോപനത്തിനും വേഗത്തിൽ തീരുമാനം എടുക്കാനും വന്യജീവി പ്രതിരോധ നടപടികൾക്കും നഷ്ടപരിഹാര തുക തീരുമാനിക്കാനുമാണ് സമിതി രൂപീകരിച്ചത്.

ഉച്ചയ്ക്ക് ശേഷം വനം മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വനംവകുപ്പ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. സമിതിയുടെ പ്രവർത്തന മേഖലകൾ സംബന്ധിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കും.

Leave a Reply

Your email address will not be published. Required fields are marked *