Tiger
kerala news

ജനവാസമേഖലയിൽ കടുവ സാന്നിധ്യം: വനം വകുപ്പ് കൊട്ടിയൂരിൽ ക്യാമറ സ്ഥാപിച്ചു

കൊട്ടിയൂർ: ജനവാസമേഖലയിൽ നാട്ടുകാർ തുടർച്ചയായി കടുവയെ കാണാൻ തുടങ്ങിയതോടെ സ്ഥിരീകരണത്തിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. മന്ദംചേരിയിലാണ് നിരീക്ഷണത്തിനായി ഒരു ക്യാമറ സ്ഥാപിച്ചത്.

കടുവയാണെന്ന് സ്ഥരീകരണമുണ്ടായാൽ തുടർനടപടികൾ സ്വീകരിക്കും. കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എസ്.എഫ്.ഒ. സജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദന്യോഗസ്ഥരാണ് ക്യാമറ സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *