Supreme court
National news

കേരളത്തിന് ആശ്വാസം; കടമെടുപ്പ് പരിധി, ഇടപെട്ട് സുപ്രീംകോടതി

ഡല്‍ഹി: വായ്പാ പരിധി വിഷയത്തില്‍ കേരളത്തിന് ആശ്വസിക്കാം. സുപ്രീംകോടതി കേരളത്തിന് ഒറ്റത്തവണ പ്രത്യേക സാമ്ബത്തിക പാക്കേജ് നിർദേശിച്ചു.പ്രത്യേക സാഹചര്യത്തില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തടസമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു.പത്ത് ദിവസത്തേക്ക് കേരളത്തിന് ഇളവ് നല്‍കുന്നത് പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കണം. കടുത്ത നിബന്ധനകള്‍ അടുത്ത വർഷം വയ്ക്കണമെന്നും കോടതി പറഞ്ഞു. കേരളത്തിൻ്റെ രക്ഷാ പാക്കേജില്‍ നാളെ നിലപാട് അറിയിക്കാം എന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളും സമാന ആവശ്യം ഉന്നയിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാർ കോടതിയില്‍ പറഞ്ഞത്. ഏപ്രില്‍ ഒന്നിന് അയ്യായിരം കോടി കടമെടുക്കാന്‍ അനുവാദം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ചെയ്യാന്‍ കഴിയുന്നത് പരമാവധി ചെയ്തുവെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. 5000 കോടി രൂപ ഈ സാമ്ബത്തിക വര്‍ഷം തന്നെ കടമെടുക്കാന്‍ അനുവാദം വേണമെന്ന് കേരളം ആവശ്യപ്പെട്ടു.

സമവായ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയില്‍ വീണ്ടും ആവശ്യം അറിയിച്ചത്. തുടര്‍ന്നാണ് കേരളത്തിന് ആശ്വാസമാകുന്ന ഇടപെടല്‍ കോടതിയില്‍ നിന്നുണ്ടായത്. അടിയന്തരമായി 22,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്നാണ്

Leave a Reply

Your email address will not be published. Required fields are marked *