തമിഴ് നടൻ വിജയ് സിനിമ ചിത്രീകരണത്തിൻ്റെ ഭാഗമായി ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെത്തുന്നു. താരം എത്തുന്നത് വെങ്കട്ട് പ്രഭു ഒരുക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം'(ഗോട്ട്) എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനായാണ്.
ചിത്രീകരണം കേരളത്തിൽ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലായി നടക്കുമെന്നാണ് വിവരങ്ങൾ. തിരുവനന്തപുരത്തു വച്ചാണ് ചിത്രത്തിൻ്റെ ക്ലെെമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ ചിത്രീകരണമുണ്ടാകുമെന്നാണ് വിവരം. തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത് ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന രംഗങ്ങളാണ്. തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നത് മാർച്ച് 18-നാണ്.