online trading fraud
National news

 ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ

ബത്തേരി : ബെംഗളൂരുവില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് കബളിപ്പിച്ച് ലക്ഷങ്ങള്‍ കവരുന്ന വന്‍തട്ടിപ്പ് സംഘത്തെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയോടെ ബെംഗളൂരുവിൽ നിന്ന് പോലീസ് പിടിയിലായത് തിരുവനന്തപുരം സ്വദേശികളായ, ജിബിന്‍(28), അനന്തു(29), പാലക്കാട് ആനക്കര സ്വദേശി രാഹുല്‍(29), അഭിനവ്(24) എന്നിവരാണ്. 

 20 മൊബൈല്‍ ഫോണുകളും, 8 സിം കാര്‍ഡുകളും, 9 എ.ടി.എം കാര്‍ഡുകളും, 8,40,000 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. 

പ്രതികളെ പിടികൂടിയത് പല തവണകളായി 2,30,000 രൂപ കവര്‍ന്നെന്ന കുപ്പാടി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്. 

Leave a Reply

Your email address will not be published. Required fields are marked *