RBI
National news

എല്ലാ ബാങ്കുകളും ഈസ്റ്റർ ദിനത്തിൽ പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം

രാജ്യത്തെ എല്ലാ ബാങ്കുകളും ഈസ്റ്റർ ദിനത്തിൽ പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം. ബാങ്കുകൾ മാർച്ച 31, ഞായറാഴ്ചയാകും തുറന്നു പ്രവർത്തിക്കുക. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം കണക്കിലെടുത്താണ് ഈ നിർദ്ദേശം. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് തീരുമാനം എന്നും, വിവരം ഇടപാടുകാരെ അറിയിക്കണമെന്നും ആർബിഐ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാർച്ച് 25, 26 ദിവസങ്ങളിൽ ഹോളി പ്രമാണിച്ച് ബാങ്കുകൾക്കു അവധിയാണ്. ബാങ്കുകൾ മാർച്ച് 29 ദുഃഖവെള്ളി പ്രമാണിച്ച് അടഞ്ഞുകിടക്കും. മാർച്ച് 30 ശനിയാഴ്ചയാണ്. ബാങ്കുകൾക്ക് ഈ അവധികൾ കൂടി കണക്കിലെടുത്താണ് തുറന്നു പ്രവർത്തിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കില്ല. എല്ലാ സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഏജൻസി ബാങ്കുകളും തുറക്കാനാണു നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *