ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്നമെന്നും, കേന്ദ്രത്തിൻ്റെ നടപടി ശരിയല്ലെന്നും ശശി തരൂർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇത് ചെയ്യാൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആവശ്യമായ നിലപാട് എടുത്തൂടെ? കേന്ദ്രത്തിൻ്റെ നടപടി ശരിയല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കും. സുപ്രിംകോടതി ഇത് തടയണം. ജനാധിപത്യത്തെ ബാധിക്കുന്ന തീരുമാനം എടുക്കുന്നവർ ഒരിക്കലും വീണ്ടും ഭരണത്തിൽ വരാൻ അനുവദിക്കരുത്. സംഭവിച്ചതെല്ലാം അന്യായമാണ്, ഇതിന് പിന്നിലെ ഉദ്ദേശം എല്ലാവർക്കും അറിയാം. ജനാധിപത്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.
