KSEB
kerala news

ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ അത്യാവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യുക; കെഎസ്ഇബി

തിരുവനന്തപുരം: ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ കെഎസ്ഇബി ആഹ്വാനം ചെയ്തു. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത ലൈറ്റുകളും ഉപകരണങ്ങളും ഒരു മണിക്കൂര്‍ സ്വിച്ച് ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം. 

ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശതേ മുൻനിർത്തി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ ,സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ സമയം പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് ഇതിൽ പങ്കുചേരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *