പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം സിനിമയില്‍ വലിയ പ്രതീക്ഷകളാണുള്ളത്. ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 28നാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിന്റെ വമ്പൻ റിലീസായ ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനാകുന്നു എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരള ബോക്സ് ഓഫീസില്‍ ഒരു കോടി രൂപയില്‍ അധികമാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ടിക്കറ്റ് വില്പനയില് മുൻകൂറായി ലഭിച്ചത്. വെറും 12 മണിക്കൂറിനുള്ളിലാണ് ഒരു കോടിയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടാനായി എന്നതും വിസ്മയിപ്പിക്കുന്നു. വലിയ പ്രയത്നമാണ് ആടുജിവിതം എന്ന സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ആടുജീവിതം’ സിനിമ ബ്ലസ്സി ഒരുക്കുന്നത്.
Related Articles
മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മൽ ബോയ്സ്’
Posted on Author admin
മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മൽ ബോയ്സ്’
മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന കണ്ണപ്പയിൽ പ്രഭാസ് ജോയിൻ ചെയ്തു
Posted on Author Web Editor
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തില്‍ സൂപ്പര്‍ താരം പ്രഭാസ് ജോയിന്‍ ചെയ്തു.
ഒരിടവേളയ്ക്ക് ശേഷം സിനിമാ ചിത്രീകരണത്തിനായി വിജയ് കേരളത്തിലേയ്ക്ക്
Posted on Author admin
ഒരിടവേളയ്ക്ക് ശേഷം സിനിമാ ചിത്രീകരണത്തിനായി വിജയ് കേരളത്തിലേയ്ക്ക്