തലശേരി: ഭിന്നശേഷിക്കാരിയായ പതിനാല് വയസുകാരിയെ ട്രെയിനിൽ പീഡിപ്പിച്ച കേസിൽ കർണാടക സ്വദേശി അറസ്റ്റിൽ. കർണാടക സ്വദേശി അമൻ ബാബുവിനെയാണ് (31)അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
നാടോടിയായ ഇതരസംസ്ഥാനത്തു നിന്നുള്ള പെൺകുട്ടിയാണ് എടക്കാടിനും തലശേരിക്കും ഇടയിൽ ട്രെയിനിൽ പീഡനത്തിനിരയായത്. തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെൺകുട്ടിയുടെയും യുവാവിന്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.