കോഴിക്കോട്: ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്കിയ നഴ്സിംഗ് ഓഫീസര്‍ പി.ബി. അനിത പ്രതിഷേധവുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍. പ്രതിഷേധിക്കുന്നത് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നിലാണ്. ഹൈക്കോടതി തൻ്റെ സ്ഥലം മാറ്റം റദ്ദാക്കിയിട്ടും ജോലിയിൽ തിരികെ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവുമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും ഇതിന് അധികൃതര്‍ അനുവദിച്ചിരുന്നില്ല. കാരണമായി പറഞ്ഞത് ഡി.എം.ഒയുടെ ഉത്തരവ് ഇറങ്ങാതെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു. തുടർന്ന് ഇവർ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പോലീസ് ഇടപെട്ട് ഇവിടെനിന്ന് മാറ്റുകയായിരുന്നു.
Related Articles
റെയില്‍വേ വാഗണ്‍ വീല്‍ നിര്‍മ്മാണം വിപുലീകരിക്കാനൊരുങ്ങി ഹില്‍റ്റണ്‍ മെറ്റല്‍ ഫോര്‍ജിങ് ലിമിറ്റഡ്
മുന്‍നിര ഉരുക്കു ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഹില്‍റ്റണ്‍ മെറ്റല്‍ ഫോര്‍ജിങ് ലിമിറ്റഡ് റെയില്‍വേ ഫോര്‍ജ്ഡ് വാഗണ്‍ വീല്‍ നിര്‍മ്മാണം വിപുലീകരിക്കുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചു. ഇന്ന് (വെള്ളി) നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടിന് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും. ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ള സ്ഥാനാർത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 22, ആറ്റിങ്ങൽ Read More…
പോലീസുകാർക്ക് വിരുന്നൊരുക്കി ഗുണ്ടാത്തലവൻ: എസ് ഐ പരിശോധനയ്ക്കെത്തിയപ്പോള്‍ ഡി വൈ എസ് പി ശുചിമുറിയില്‍ ഒളിച്ചു
പോലീസുകാർക്ക് വിരുന്നൊരുക്കി ഗുണ്ടാത്തലവൻ: എസ് ഐ പരിശോധനയ്ക്കെത്തിയപ്പോള്‍ ഡി വൈ എസ് പി ശുചിമുറിയില്‍ ഒളിച്ചു