RERA
kerala news

 ‘ലാന്‍ഡ്മാര്‍ക്ക്’ പദ്ധതികളുടെ വില്പന വിലക്ക് നീക്കി കെ-റെറ

കോഴിക്കോട് പന്തീരാങ്കാവിലുള്ള പദ്ധതികളായ ലാന്‍ഡ്മാര്‍ക്ക് മില്ലേനിയ സെന്റര്‍, ലാന്‍ഡ്മാര്‍ക്ക് ലിയോണ്‍ സെന്റര്‍, ലാന്‍ഡ്മാര്‍ക്ക് ബിസിനസ് സെന്റര്‍ എന്നിവയില്‍ നിന്നുള്ള യൂണിറ്റുകളുടെ വില്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നിര്‍ദേശം റദ്ദു ചെയ്തു കൊണ്ട് കെ-റെറ പുതിയ ഉത്തരവിറക്കി. പ്രസ്തുത പദ്ധതികളുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണലിന്‌റെ തീരുമാനം 2024 ഫെബ്രുവരി 8ന് പുറപ്പെടുവിച്ച വിധിയിലൂടെ കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് കെ-റെറ വിലക്ക് നീക്കിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പദ്ധതികള്‍ക്കുള്ള സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്റ്റ് അസസ്‌മെന്റ് അതോറിറ്റി (എസ്.ഇ.ഐ.എ.എ) യുടെ പാരിസ്ഥിതികാനുമതി വീണ്ടും സാധുവായി.

Leave a Reply

Your email address will not be published. Required fields are marked *